---
title: "കൂത്താട്ടുകുളം പകർച്ചവ്യാധി ഭീഷണിയിൽ ;  ജലസ്രോതസ്സുകളെല്ലാം മാലിന്യംകൊണ്ട് മൂടി"
english_title: "Koothattukulam under threat of epidemic; all water sources covered with garbage."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354727/Koothattukulam under threat of epidemic; all water sources covered with garbage."
published_at: "2026-04-22T10:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8718ad756e_1000575135.jpg"
keywords: []
---

# കൂത്താട്ടുകുളം പകർച്ചവ്യാധി ഭീഷണിയിൽ ;  ജലസ്രോതസ്സുകളെല്ലാം മാലിന്യംകൊണ്ട് മൂടി

> **Lead Summary:** കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരം പകർച്ചവ്യാധി ഭീഷണിയിൽ.

## Article Content

കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരം പകർച്ചവ്യാധി ഭീഷണിയിൽ.

ചന്തത്തോട് ഉൾപ്പെടെ ജലസ്രോതസ്സുകളെല്ലാം മാലിന്യംകൊണ്ട് മൂടി. നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ താളംതെറ്റിയതിൽ എൽഡിഎഫ് കൗൺസിലർമാർ സമരം നടത്തി.

നഗരത്തിൻ്റെ മാലിന്യം പേറുന്ന തോടായി ചന്തത്തോട് മാറിയതായും മുൻവർഷങ്ങളിൽ കൃത്യമായ ശുചീകരണപ്രവർത്തനങ്ങൾ നടന്നിരുന്നുവെന്നും പുതിയ ഭരണസമിതി ഇതിനുവേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ് പറഞ്ഞു.

തോട് കാടുകയറി വെള്ളം ഒഴുകാത്ത സാഹചര്യമുണ്ട്. നീരൊഴുക്ക് പുനഃസ്ഥാപിക്കാതിരുന്നാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് കാരണമാകും. ഉടനടി ശുചീകരണപ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാരായ ഷാജി ജോർജ്, ഷീബ രാജു, പി എം ഷൈൻ, ബേബി തോമസ്, ബിൻസി ബിജോ, കൃഷ്ണാ ശ്യാം തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354727/Koothattukulam under threat of epidemic; all water sources covered with garbage.)